കുട്ടിച്ചെങ്ങാതീ

കുട്ടിച്ചെങ്ങാതീ മിണ്ടാപ്പൂച്ച സന്യാസീ
നീയാ കടുംനിറക്കൂട്ടില്‍ 
യക്ഷിക്കളം വരച്ചല്ലോ
യക്ഷിയെ മന്ത്രം ചൊല്ലി വരുത്തിയ
ചോട്ടാസന്യാസീ
ഞങ്ങള്‍ കാത്തിരുന്നൊരു മാമ്പഴമാണതു
കാക്ക തൊട്ടല്ലോ
നോക്കിയിരിക്കുമ്പോള്‍ 
കള്ളന്‍ കൊണ്ടുപോയല്ലോ
ചക്കരത്തുണ്ട് ചെക്കന്‍ കട്ടെടുത്തല്ലോ
താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം
കുട്ടിച്ചെങ്ങാതീ മിണ്ടാപ്പൂച്ച സന്യാസീ
നീയാ കടുംനിറക്കൂട്ടില്‍ 
യക്ഷിക്കളം വരച്ചല്ലോ

ആ....ആട്ടത്തിനു താളമുണ്ടേ
ആട്ടിക്കളി മേടയുണ്ടേ
കൂടെക്കൂടാന്‍ ആളുണ്ടേ
പ്രണയത്തിനു കണ്ണില്ലെന്നു 
പറഞ്ഞവരേ - പറഞ്ഞവരേ
പ്രണയത്തിനു നിറമേഴെന്നു 
കുറിച്ചവരേ - കുറിച്ചവരേ
പ്രണയത്തിനു കണ്ണില്ലെന്നു പറഞ്ഞവരേ
പ്രണയത്തിനു നിറമേഴെന്നു കുറിച്ചവരേ
ക്യാമ്പസ്‌ ഒരു കൊട്ടാരം
അനുരാഗക്കൂടാരം
പഠനത്തിനു ശേഷമൊരിത്തിരി കിന്നാരം
തട്ടാനിത്തിരി തട്ടുപൊളിപ്പന്‍ 
താളമേളം വേണം
മുക്കിനു മുക്കിനു മുത്തുക്കുടയും
പൂത്തിരിയും വേണം
താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം

പെണ്ണിന്നൊരു മാപ്പിളവേഷം 
കെട്ടിക്കോ - കെട്ടിക്കോ
കെട്ടാനൊരു കൂലിച്ചരടു 
പിരിപ്പിച്ചോ - പിരിപ്പിച്ചോ
പെണ്ണിന്നൊരു മാപ്പിളവേഷം കെട്ടിക്കോ
കെട്ടാനൊരു കൂലിച്ചരടു പിരിപ്പിച്ചോ
മനമൊത്താല്‍ കല്യാണം
ഹണിമൂണിനിംഗ്ലണ്ട്
തരമുണ്ടേല്‍ ഉലകം മുഴുവൻ
ചുറ്റിക്കോ
തട്ടാനിത്തിരി തട്ടുപൊളിപ്പന്‍ 
താളമേളം വേണം
മുക്കിനു മുക്കിനു മുത്തുക്കുടയും
പൂത്തിരിയും വേണം
ഹേയ്...താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം

കുട്ടിച്ചെങ്ങാതീ മിണ്ടാപ്പൂച്ച സന്യാസീ
നീയാ കടുംനിറക്കൂട്ടില്‍ 
യക്ഷിക്കളം വരച്ചല്ലോ
യക്ഷിയെ മന്ത്രം ചൊല്ലി വരുത്തിയ
ചോട്ടാസന്യാസീ
ഞങ്ങള്‍ കാത്തിരുന്നൊരു മാമ്പഴമാണതു
കാക്ക തൊട്ടല്ലോ
നോക്കിയിരിക്കുമ്പോള്‍ 
കള്ളന്‍ കൊണ്ടുപോയല്ലോ
ചക്കരത്തുണ്ട് ചെക്കന്‍ കട്ടെടുത്തല്ലോ
താരിരക്കിണ്ണം തക്കിട താരിരക്കിണ്ണം
ആട്ടമാടാന്‍ താളത്തരികിട താരിരക്കിണ്ണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuttichengathi

Additional Info

Year: 
2003

അനുബന്ധവർത്തമാനം