ഒരു കണ്ണിൽ ഒരു കടലിളകും
Music:
Lyricist:
Singer:
Film/album:
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും
കടലിൽ പ്രേമത്തിരയിൽ സ്വപ്ന-
കളിവള്ളം തുഴയും
ആരുടെ കണ്ണിൽ ആരുടെ കണ്ണിൽ
ആരോമലാളേ നിൻ കണ്ണിൽ
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും
ഒരു ചുണ്ടിൽ ഒരു പൂ വിരിയും
പൂവിലൊരായിരമിതൾ വിരിയും
പൂവിൽ പൊന്നൊളിയിതളിൽ
പ്രേമത്തേൻ മധുവൂറി വരും
ആരുടെ ചുണ്ടിൽ ആരുടെ ചുണ്ടിൽ
ആരോമലാളേ നിൻ ചുണ്ടിൽ
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും
കവിളിൽ നാണച്ചുഴി വിടരും
ചുഴിയിൽ പ്രേമപ്പൂവിളകും
ചുഴിയിൽ ഇളകും പൂവിന്നിതളുകൾ
പുതിയൊരു കഥ പറയും
ആരുടെ കവിളിൽ ആരുടെ കവിളിൽ
ആരോമലാളേ നിൻ കവിളിൽ
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru kannil Oru kadalilakum
Additional Info
ഗാനശാഖ: