കാർത്തിക ഞാറ്റുവേല

കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ
കുളിരിൻ മലരുതിരും പാതിരാവിൽ
കൂട്ടിന്നു പോരുമോ പൈങ്കിളിയേ
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ

പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പതരാം
പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തുതരാം
വളവരയ്ക്കുള്ളിലെന്റെ തഴപ്പാ വിരിച്ചു തരാം
വൈക്കം കായലിലെ കുളിരുതരാം - കുളിരുതരാം

നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു
നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു
കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു
കള്ളീ നീയിനിയും പിണക്കമാണോ - പിണക്കമാണോ

കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ
കുളിരിൻ മലരുതിരും പാതിരാവിൽ
കൂട്ടിന്നു പോരുമോ പൈങ്കിളിയേ
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthika njattuvela

Additional Info

അനുബന്ധവർത്തമാനം