സത്യത്തിൻ ചിറകൊടിഞ്ഞു
സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍
മര്‍ത്ത്യന്റെ വിലകുറഞ്ഞു
സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍
മര്‍ത്ത്യന്റെ വിലകുറഞ്ഞു
കര്ത്താവിന്‍ കാല്‍തളിരില്‍ - പെണ്ണിന്‍
കരള്‍ക്കാസ വീണുടഞ്ഞു
സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍
മര്‍ത്ത്യന്റെ വിലകുറഞ്ഞു
ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍
നിറങ്ങളില്‍ മയങ്ങുന്നു ലോകം
ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍
നിറങ്ങളില്‍ മയങ്ങുന്നു ലോകം
പകലിരവാക്കുന്നു ഹൃദയം
പാപത്തിന്‍ കാടായ ഹൃദയം
ആശ്രയമെവിടേ - ഈ ദു:ഖഭൂമിയില്‍
അഭയമെവിടേ
സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍
മര്‍ത്ത്യന്റെ വിലകുറഞ്ഞു
സത്യത്തിന്‍ ചിറകൊടിഞ്ഞു
വാളെടുക്കുന്നവനൊരുവന്‍
വാളാല്‍ നശിക്കുന്നതപരന്‍
വാളെടുക്കുന്നവനൊരുവന്‍
വാളാല്‍ നശിക്കുന്നതപരന്‍
മുട്ടിയാല്‍ തുറക്കാത്ത വാതില്‍
തേടിയാല്‍ കാണാത്ത ദൈവം
ആലയമെവിടേ - ഈശ്വരാ നീ വാഴും
ആശ്രമമെവിടേ
സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍
മര്‍ത്ത്യന്റെ വിലകുറഞ്ഞു