യേശുമാതാവേ ജനനീ
യേശുമാതാവേ ജനനീ ആശ്രയം നീയേ
കദനഭൂമിയിൽ നിൻകഴൽ ശരണം
കരുണതൻ കടലേ കരുണതൻ കടലേ
യേശുമാതാവേ ജനനീ ആശ്രയം നീയേ
ദൈവപുത്രനു ജന്മം നൽകി
ജനിമരണങ്ങളെ ജയിച്ചു
ദൈവപുത്രനു ജന്മം നൽകി
ജനിമരണങ്ങളെ ജയിച്ചു
തളരും ജീവനു സ്നേഹം പകർന്നു
ത്യാഗമഹാകാവ്യം രചിച്ചു
ജനനീ.....ജനനീ പ്രപഞ്ചജനനീ
യേശുമാതാവേ ജനനീ ആശ്രയം നീയേ
ഇടയകന്യകയ്ക്കഭയം നൽകൂ
ഇവിടെ നിൻ പൊന്നൊളി തൂകൂ
ഇടയകന്യകയ്ക്കഭയം നൽകൂ
ഇവിടെ നിൻ പൊന്നൊളി തൂകൂ
മനസ്സിൻ നന്മതൻ മെഴുതിരിയെരിയാൻ
മാതാവേ നീ അനുഗ്രഹിക്കൂ
ജനനീ.....ജനനീ പ്രപഞ്ചജനനീ
യേശുമാതാവേ ജനനീ ആശ്രയം നീയേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yesumathaave janani
Additional Info
ഗാനശാഖ: