ഒരു ദീപം കാണാൻ
ഒരുദീപം കാണാന്‍ ദാഹിച്ചിന്നും
കാണാക്കാട്ടില് മേയുന്നില്ലേ
കാലികള്‍ ജനകോടികള്‍
പലര് നേടിത്തന്നൊരു സ്വാതന്ത്ര്യം
ചിലര്‍ കൂടിയിരുന്നു പകുത്തീടുന്നു
മേടയില്‍ മണിമേടയില്‍
ചുടുചോരയൊഴിച്ചു വളര്‍ത്തിയ
പൂച്ചെടി ഇന്നെന്തേ പൂത്തില്ല
പലകാലം നോറ്റുവളര്‍ത്തിയ
പവിഴപ്പാടങ്ങള്‍ പൂത്തില്ല
എവിടേ സ്വാതന്ത്ര്യം
ജനകോടികളുടെ മന്ത്രം
ജയകാഹളമൂതും തലമുറയെവിടെപ്പോയ്
സത്യം മറന്ന ലോകം
സ്വര്‍ഗ്ഗം തുറന്നു കാണാന്‍
സ്വപ്നം കണ്ടൊരു ലോകം
സ്വപ്നാടകരുടെ ലോകം
(ഒരുദീപം...)
ഏതു തങ്കത്തടവറയില്‍
നിന് ചിറകടികള്‍ നിൻ കിളിമൊഴികൾ
എന്നുകാണും പുതുവഴികള്‍
പൂമ്പുലരൊളികള്‍ പൊന്നിതൾമഴയിൽ
പുതിയ വെളിച്ചം വന്നണയുമ്പോള്‍
പുലരും സ്വാതന്ത്ര്യം
ഓഹോ പുത്തനുഷസ്സുകള്‍
അറിവെഴുതുമ്പോൾ പുലരും സ്വാതന്ത്ര്യം
അകം വിരിഞ്ഞ പൂവും
ഹൃദയം തെളിഞ്ഞ വാഴ്വും
അരുതാത്ത നീതിശാസ്ത്രം
പൊരുതാം നമുക്കു വീണ്ടും
(ഒരുദീപം...)