ദാഹവീഞ്ഞിൻ - F

ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ

അറിയാതറിഞ്ഞു അനുരാഗമുല്ലേ
അമൃതില്‍ നീ കുളിക്കാന്‍ വരൂ
വിളിക്കുന്നു വീണ്ടും നിഴൽപഞ്ജരങ്ങൾ
നിനക്കെന്നെ നല്‍കാന്‍ വരൂ
ഒരു മോഹം മലരായിടുന്നു
തളിർമെയ്യിൽ പുളകങ്ങളായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ

കിനാവില്‍ പൊതിഞ്ഞോ 
കിളിപ്പെൺ കിടാവേ
തുടുക്കുന്ന പൂവിന്‍ മുഖം
മറക്കുന്നതെന്തേ മനഃപ്പാഠമെല്ലാം
തനിത്തങ്കമാകാന്‍ വരൂ
പുതുരാഗം കനിയായിടുന്നൂ
ഇളമെയ്യിൽ കുളിർമഞ്ഞുമാരിയായ്‌

ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daahaveenjin - F