രംഭാപ്രവേശമോ

രംഭാപ്രവേശമോ ..
രംഭാപ്രവേശമോ -പ്രേമ
ഗംഗാ പ്രവാഹമോ
തൂമ തൂവും തൂവെണ്ണിലാവൊരു
രാഗനർത്തകിയായ് വന്നതോ
രംഭാപ്രവേശമോ

രത്നതാരകൾ നിന്റെ മിഴികൾ
രംഗദീപങ്ങളായ്
സ്വർണ്ണമുരുകും മന്ദഹാസം
വർണ്ണപുഷ്പങ്ങൾ തൂകി
ശംഖനാദം മുഴങ്ങി നിൻ മുഖം
രംഗപൂജ നടത്തി
രംഭാപ്രവേശമോ -പ്രേമ
ഗംഗാ പ്രവാഹമോ
രംഭാപ്രവേശമോ

തങ്കനൂപുര മണിച്ചിലങ്കകൾ
മന്ത്ര നാദങ്ങളേകി
ചിന്തയിൽ നിൻ ചിത്രമെന്തെ
ന്തിന്ദ്രജാലങ്ങൾ കാട്ടി
എന്റെ സ്വർഗ്ഗമുണർന്നു നിൻ സ്വരം
എന്റെ വീണ കവർന്നു - കവർന്നൂ

രംഭാപ്രവേശമോ -പ്രേമ
ഗംഗാ പ്രവാഹമോ
തൂമ തൂവും തൂവെണ്ണിലാവൊരു
രാഗനർത്തകിയായ് വന്നതോ
രംഭാപ്രവേശമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rambha Praveshamo

Additional Info

അനുബന്ധവർത്തമാനം