മുത്തുച്ചിപ്പി തുറന്നു

മുത്തുച്ചിപ്പി തുറന്നൂ നിന്‍
മുന്തിരിച്ചുണ്ടു വിടര്ന്നൂ
മുത്തമടരും നിന്നധരത്തില്‍
നൃത്തമാടിത്തളര്‍ന്നൂ - മോഹം
നൃത്തമാടിത്തളര്‍ന്നൂ

മുത്തുച്ചിപ്പിതുറന്നൂ - തേന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും പൂവിന്‍ മടിയില്‍
നൃത്തമാടിത്തളര്‍ന്നു - തെന്നല്
നൃത്തമാടിത്തളര്‍ന്നൂ
മുത്തുച്ചിപ്പിതുറന്നൂ - തേന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ

വൈശാഖസന്ധ്യതന്‍ വനരാജമല്ലിയില്‍
വാര്‍മേഘപുഷ്പങ്ങള്‍ വിടര്‍ന്നു
ആഹാഹാ... ആഹാഹാ...ആ....
സിന്ദൂരമേഘത്തിന്‍ ഇതളുകള്‍ കടലിന്‍
ചുംബനമേറ്റു തളര്‍ന്നു
മുത്തുച്ചിപ്പിതുറന്നൂ - തേന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ

ആരാമഹൃദയത്തിന്നനുരാഗ വല്ലികള്‍
ആലിംഗനത്തിലുലഞ്ഞൂ
ആഹാഹാ... ആഹാഹാ...ആ....
ആരാമഹൃദയത്തിന്നനുരാഗ വല്ലികള്‍
ആലിംഗനത്തിലുലഞ്ഞൂ
ആരോരുമോരാതെ ആത്മസഖി ഞാന്‍
ആലജ്ജതന്‍ മലര്‍ നുകര്‍ന്നൂ

മുത്തുച്ചിപ്പിതുറന്നൂ - തേന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും പൂവിന്‍ മടിയില്‍
നൃത്തമാടിത്തളര്‍ന്നു - മോഹം
നൃത്തമാടിത്തളര്‍ന്നൂ
മുത്തുച്ചിപ്പിതുറന്നൂ - നിൻ
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthuchippi thurannu

Additional Info

അനുബന്ധവർത്തമാനം