ഒരു സ്വപ്നപേടകം - F
ഒരു സ്വപ്നപേടകം തുറക്കുന്നു മുന്നിലായ്
മനസ്സിന്‍റെ തീര്‍ത്ഥയാത്രയില്‍ - ഏതോ
ഇരുട്ടിന്‍റെ തൂവല്‍ച്ചാമരം
മിന്നും പൂവേ....പൊന്നും പൂവേ
ഇളകി ഇഴുകി അഴകു തഴുകി
ഇനിയും ഒഴുകി വരൂ
(ഒരു സ്വപ്ന...)
വിണ്മന്ത്രവാദിയീ മണ്‍ചിപ്പിയില്‍
നോവിന്‍റെ മഞ്ഞുനീര്‍ തേന്‍ ചിന്തിയോ
അഴക്കൊത്തളങ്ങളില്‍ നിഴല്‍നാടകങ്ങളോ
മുറിപ്പാടിനുള്ളിലും വെറും മുള്‍ക്കിരീടമോ
അതും ചൂടി മന്നവാ നീ പോകയോ
ചൊരിയുകയോ നിറമിഴികള്‍ വിടമൊഴികള്‍
(ഒരു സ്വപ്ന...)
നിന്നുള്ളില്‍ ആയിരം മണ്‍തുമ്പികള്‍
പൊല്ലാത്ത കല്ലുകള്‍ കൊണ്ടിട്ടുവോ
നിലയ്ക്കാത്തൊരോര്‍മ്മതന്‍
മണല്‍പ്പാടശേഖരം
വിതുമ്പുന്ന ചുണ്ടിലും വിഷാദാഗ്നി ജാലകം
അവയ്ക്കുള്ളിലേകനായ് നീ മൂകനായ്
ഒരു നിമിഷം തൊഴുമലരിന്‍ മുകുളമിതാ
(ഒരു സ്വപ്ന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru swapna pedakam - F
Additional Info
Year:
1997
ഗാനശാഖ: