ഒരുനാളൊരു കുട്ടത്തി
ഒരുനാളൊരു കുട്ടത്തി
പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
കിളിമുട്ട വിരിഞ്ഞെത്തി
അഴകേറിയ മാടപ്രാക്കള്‍
ചിറകിന്‍ ചൂടേകിയവള്‍
കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി
തുണയോടെ കിടാങ്ങള്‍ക്കന്നവള്‍ ഇണകളെയും നല്‍കി
അവരോടൊത്തങ്ങിനെ നാളുകള്‍ സുഖകരമായ് നീങ്ങി
പുറവേലിയില്‍ മാടപ്രാവിന്‍ ചെറുകൂട്ടുകുടുംബകുലം
നവനാടകമാടിയനേരം
വേടന്‍ വല വീശലായ്
നറുവെണ്ണകുടുമ്മയിലേറ്റാല്‍ താനേയുരുകില്ലയോ
സന്തോഷങ്ങള്‍ക്കില്ലേ തുമ്പപ്പൂ സന്താപങ്ങള്‍ക്കില്ലേ ഇമ്പപ്പൂ
ആ സന്തോഷങ്ങള്‍ക്കില്ലേ തുമ്പപ്പൂ സന്താപങ്ങള്‍ക്കില്ലേ ഇമ്പപ്പൂ
ഒരു നാളൊരു കുട്ടത്തി
പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
ഒരുനാളൊരു പ്രാപ്പിടിയെന്‍ കെണി അവരുടെ മേല്‍ വീണൂ
പലപാടു പറന്നവരങ്ങിനെ
തമ്മിലകന്നേ പോയ്
ചിതലേറിയ മോഹം താങ്ങി
ചതിയേറ്റൊരു മാതൃമനം
ചെറുമക്കളെ ഓര്‍ത്തു പിടഞ്ഞു
നോവിന്‍റെ തുലാസുപോല്‍
കഥയങ്ങിനെ പോവുകയല്ലോ കാണാമിനിയേവനും
മഞ്ഞിന്‍തുള്ളിയ്ക്കുണ്ടോ മട്ടിപ്പൂ മംഗല്യങ്ങള്‍ക്കുണ്ടോ മത്താപ്പൂ
ഒരുനാളൊരു കുട്ടത്തി
പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
കിളിമുട്ട വിരിഞ്ഞെത്തി
അഴകേറിയ മാടപ്രാക്കള്‍
ചിറകിന്‍ ചൂടേകിയവള്‍
കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി
ചിറകിന്‍ ചൂടേകിയവള്‍
കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി