മലർമന്ദഹാസം നുകരുന്ന - M
മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍
അഴകേറ്റിടും നിന്‍ ഇളമേനിതന്നില്‍ തഴുകുന്നുവോ
പലകോടിജന്മം പ്രണയാര്‍ത്ത ദാഹം
തുടരുന്നു മണ്ണില്‍
ഇണതേടി നമ്മള്‍ ഇളമാനുകള്‍
മനസ്സെന്നതേതോ മായാവിമാനം
അതിലേറി നാം പായുന്നിതാ
വഴിയോരമോരോ മാറാലകള്‍ കെണിയേറ്റിയാലും തളരില്ല നാം
തകരില്ല നാം
കുന്നിക്കുരു മുക്കൂത്തിപ്പെണ്ണേ
നിന്നെത്തേടി മാരന്‍ വരുന്നേ
ഇഷ്ടം കൂടും നേരം തമ്മില്‍
വട്ടം കെട്ടി മുത്തും നേരം
അയ്യയ്യയ്യേ നാണം തോന്നില്ലേ
മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍
അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ
ആ...
പുളകങ്ങള്‍ പൂക്കും പൂന്തോപ്പു തേടി പലനാളില്‍ നാം നീന്തുമ്പോഴും
തുഴയറ്റുപോയാല്‍ ഒന്നായിടാം
തുണപങ്കിടാന്‍ ഈ നരജീവിതം
മതിയാകുമോ
ചായപ്പൊടിക്കാളക്കപ്പച്ചൻ
ലാഡം വച്ചിട്ടിപ്പം വന്നെത്തും
മേലും കീഴും നോക്കാതോരോ
പോഴത്തങ്ങള്‍ കാണിക്കല്ലേ
മാനക്കേടും കാട്ടിക്കൂട്ടല്ലേ
മലര്‍മന്ദഹാസം നുകരുന്ന തെന്നല്‍
അഴകേറ്റിടും നിന്‍ ഇളമേനി തന്നില്‍ തഴുകുന്നുവോ
പലകോടി ജന്മം പ്രണയാര്‍ത്ത ദാഹം
തുടരുന്നു മണ്ണില്‍
ഇണതേടി നമ്മള്‍ ഇളമാനുകള്‍