മഞ്ചാടിച്ചുണ്ടത്തും

മഞ്ചാടിച്ചുണ്ടത്തും സിന്ദൂരപ്പൂ
താഴമ്പൂക്കന്നത്തും മൈലാഞ്ചിപ്പൂ
കല്യാണം കൂടുമ്പം കൈതോന്നിപ്പൂ
കണ്ടില്ലേ പെണ്ണിന്ന് കാന്താരിപ്പൂ
കാണാക്കിനാവിന്റെ പീലിയും വീശി
കാമന്റെ മാമയിലാടും കണ്ണിൽ
കണ്ണാടിച്ചേലൊത്ത താരമ്പച്ചെപ്പേ
കാണുന്നതെന്തെല്ലാം മായാമുത്തേ
(മഞ്ചാടി...)

ആയില്യംകാവിൽ ആലോലംകാറ്റിൽ
ആവാരംപൂ നുള്ളി...മുടിയൊരുക്കി
എള്ളെണ്ണ കാച്ചി മെയ്യാകെ പൂശി
നീരാടിച്ചയ്യയ്യോ...മനസ്സിളക്കി
കല്യാണപ്പാട്ടിൻ ചില്ലിണച്ചോട്ടിൽ
നാണം മറന്നാടാൻ
നീലിച്ചരാവിൽ കാലൊച്ച കേൾക്കാൻ
കാതോർത്തു നീ നിൽക്കെ
മെയ്യ് പുൽകീടാനും നൽകീടാനും
മാരൻ ചൊല്ലും കാര്യം 
ആരോടും മിണ്ടല്ലേ - പെണ്ണേ 
ആരോടും മിണ്ടല്ലേ
(മഞ്ചാടി...)

ചൂടാത്ത പൂവേ പാടാത്ത പ്രാവേ
ചൂതാടിപ്പന്താടും...കളിയരങ്ങിൽ
തേനീയല്‍പ്പാറ്റേ രാവേറിക്കാറ്റേ
കോടാങ്കിശ്ശീലൂറും...വളകിലുക്കം
ആ നല്ല കാലം ആനന്ദജാലം
ആവേശപ്പൂക്കാലം
തേടുന്ന കൈയ്യും കൂടുന്ന മെയ്യും
നേടുന്നു താതെയ്യം
ഹ പിച്ചാപിച്ചാ വച്ചെത്തുമ്പോൾ
ആരീരാരം പാടാൻ ആരെയും കൂട്ടല്ലേ 
പെണ്ണേ ആരെയും കൂട്ടല്ലേ
(മഞ്ചാടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjadi chundathum

Additional Info

Year: 
1997

അനുബന്ധവർത്തമാനം