രാമ രാമ രാമ
Music:
Lyricist:
Singer:
Raaga:
Film/album:
രാമ രാമ രാമ
ലോകാഭിരാമ
രഘുരാമ രാമ രാമ
ജയ ദാശരഥേ രാമ (രാമ...)
നമസ്തേ ജഗദ് പതേ സീതാപതേ
നമസ്തേ ദേവപതേ വേദപതേ രാമ (രാമ...)
മാനവത്വ മഹിമ വിശ്വഗാനമായ രാമാ(2)
മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
ഉണ്മയായ നന്മയായ ധർമ്മപതേ രാമ (രാമ...)
താടകയെ നിഗ്രഹിച്ചു താപസരെ കാത്തു(2)
ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
താത ശാസനം വരിച്ചു കാനനം കടന്നു (രാമ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
rama rama rama
Additional Info
ഗാനശാഖ: