വർഷപ്പൂമുകിൽ
ധിം ധിമിം തോം ധകധിമി ധകധിമി
ധിം ധിമിം തോം ധീം
വർഷപ്പൂമുകിൽ മലർ ചൊരിഞ്ഞു
വനമാലതികൾ കുളിർ ചൊരിഞ്ഞു
രജനീയാമത്തിൽ കടിതടത്തിൽ
രതിയുടെ കവിതാലേഖനങ്ങൾ (വർഷ..)
മാലെയമണിയും മാറിടങ്ങൾ
മതിഭ്രമം കൊള്ളും മുയലിണകൾ
കൂടു വിട്ടോടാൻ പിടയുന്നു പ്രിയൻ
കൂട്ടിനു വരുമോ സഖിമാരേ (വർഷ...)
ഇളകിത്തുളുമ്പും ചിലങ്കകളിൽ
ഇന്ദ്രധനുസ്സിൻ ഭാവനകൾ
ഇമകൾ നിദ്ര തന്നൂഞ്ഞാലിൽ മലർ
വിരികളൊരുങ്ങിയോ സഖിമാരേ (വർഷ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varshappoomukil
Additional Info
ഗാനശാഖ: