ജഗൽ പ്രാണ നന്ദന

ജഗല്പ്രാണ നന്ദനാ ജയ മൃത്യുഞ്ജയ
ജഗം നിൻ കൈകളിൽ കളിപ്പന്തു പോലെ
അഞ്ഞൂറു യോജന ചാടിക്കടന്നു നീ
അഞ്ജന തൻ മടിത്തട്ടിൽ കളിക്കവേ
അർക്കഫലം തിന്നാൻ വാനിൽ ഉയർന്നു നീ
ശക്ര വജ്രായുധമേറ്റു പതിച്ചതും
വായുദേവൻ കോപം കൊണ്ടു മറഞ്ഞതും
പിന്നെ തൃമൂർത്തികൾ പ്രത്യക്ഷരായതും
കല്പാന്തകാലത്തും മൃതി നിനക്കില്ലെന്ന്
കല്പിച്ചു ദേവർകൾ നിന്നെ സ്തുതിച്ചതും
മറന്നുവോ നീ ആഞ്ജനേയാ
വളരുക നീ ദേവദേവാ...

ഹനുവിങ്കലായുധമേറ്റു മുറികയാൽ
ഹനുമാൻ ഇവനെന്നു ദൈവങ്ങൾ ചൊല്ലിനാർ
നിൻ ബലവീര്യങ്ങൾ വർൺനനക്കപ്പുറം
നിൻ ശക്തി വൈഭവം കല്പനക്കപ്പുറം
വൈയാകരണൻ നീ വാഗ് വിലാസപ്രഭു
വാമനമൂർത്തിയെ പോലെ വളരുവോൻ
പുഷ്കരമാർഗ്ഗേണ പോകും നിനക്കില്ല
വിഘ്നങ്ങൾ മാരുതീ മംഗളം മംഗളം
കുതിക്കുക നീ ആഞ്ജനേയാ
ജയിക്കുക നീ ദേവ ദേവാ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jagal prana

Additional Info

അനുബന്ധവർത്തമാനം