ആനന്ദനടനം തുടങ്ങാം

ആനന്ദ നടനം തുടങ്ങാം ....
ആനന്ദ നടനം തുടങ്ങാം
അനഘബന്ധുവിന്‍ ചരണം വണങ്ങി
ആനന്ദ നടനം തുടങ്ങാം

അസുലഭ താളത്തിന്‍ ലഹരിയില്‍ മുഴുകി
അമരാവതിയാകെ ഇളകും
അപ്സര കന്യകള്‍ ഞങ്ങളനങ്ങുമ്പോ‍ള്‍
ആയിരം വസന്തങ്ങളുലയും
മണിയോടു മണി പാടും ചിലമ്പ്
മദത്തോടു മദം തുള്ളും മനസ്സ്
ധസധപ ധപഗസരി ഗരിഗസരി ധസരിഗ
ധപധഗപധസഗരി ഗരിഗസൈ ധസരിസ
സരിരിഗ രിഗഗപ ഗപപധ പധ ധസ
ഗരിഗസ രിസരിധ സധധപ ധപധസ
സസസരിരിരിഗഗഗപപപധധധസസരി
(ആനന്ദ നടനം....)

മദഭര നര്‍ത്തന മാദകഭംഗിയില്‍
മനസ്വിനിമാര്‍ ഞങ്ങളൊഴുകും
ഇന്ദ്ര ഹൃദന്ദമാം നന്ദനോദ്യാനത്തില്‍
ശൃംഗാര കുസുമങ്ങള്‍ വിരിയും
ഇടയ്ക്കൊന്നു തുടിക്കുന്ന നയനം
ഇണ ചേരാന്‍ കൊതിയ്ക്കുന്ന ശലഭം

മമഗസ നിസനിസനിസ ധാനിസഗമ ഗമമധ
മധനിസ ഗസ ഗസ ഗസ മാഗസഗ നീസനീഗനീ
സനിധമധമ ഗമമധ  മധനിസഗസ നിസഗനി
മഗസനി മധ ഗസനിധ ഗമ സനിധമ സഗ നിധമഗ നിസ
നിസസസ സഗഗഗ ഗമമമ മധധധ നിസസ സഗഗ
ഗമമ മധധ നിസസ സഗഗ  മഗസനിധ ഗസനിധമ സനിധമഗ
ഗസനിധമ സനിധമഗ നിധമഗസ  നിസഗമധ സഗമധനി ഗമധനിസ
(ആനന്ദ നടനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ananda natanam

Additional Info

അനുബന്ധവർത്തമാനം