മഞ്ഞിൻ മാർഗഴിത്തുമ്പി

മഞ്ഞിൻ മാർഗഴിത്തുമ്പീ 
പൊന്നിൻമോതിര തുമ്പീ
പൂമഴ തംബുരുവിൽ...
ശ്രുതിയിടും നാണം തുയിലുണരുമ്പോൾ 
മൊഴിയൂ ആ രഹസ്യം
ചൊരിയൂ തേൻമധുരം
(മഞ്ഞിൻ...)

വെള്ളാരക്കുന്നിൽ വെയിൽക്കിളിക്കെന്തേ വെറുതേ ഒരു വിരഹം
സല്ലാപക്കുടിലിൽ തനിച്ചിരുന്നാലോ 
തളരും ആ നിമിഷം
ചിരികളിപ്പാടത്ത് ചിരുതയ്ക്കും കല്യാണം
മടിയിൽ കനകവും ചൊടിയിൽ പവിഴവും നിറയും ഉദയമായി
ഒഴുകും സംഗീതപ്പുഴയിൽ പൊന്നോടം തുഴയാൻ കൈകോർത്തു വാ
(മഞ്ഞിൻ...)

കണ്ണാടിക്കവിളിൽ കസ്തൂരി മെഴുകിയ കവിതേ ഇനി ഉണരൂ
മാരന്റെ തൊടിയിൽ മാതളമലരിൽ 
മധുവായ് നീ നിറയൂ
അരമണിച്ചങ്ങാടം അലിയുന്ന നിഴലോരം 
ചിറകിൽ മഴയുമായ് 
ചിരിയിൽ അമൃതുമായ് 
മിഴിയിൽ അഴകുമായി
കുളിരും താംബൂലത്തളിരും 
തൈമുല്ലക്കുടവും നേദിച്ചു വാ
(മഞ്ഞിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin margazhi thumbi