ചിറകു തേടുമീ സ്വരം
ചിറകു തേടുമീ സ്വരം
അരികിലോർമ്മ തൻ മുഖം
വേനൽത്തീയിൽ മൂകസന്ധ്യകൾ
തളരും നോവിൽ
ചിറകു തേടുമീ സ്വരം...
മണ്ണിൽ ചൊരിഞ്ഞ കണ്ണീർമണികളോ
മാനത്ത് താരകങ്ങളായ്
ചൊല്ലാൻ മറന്ന സ്നേഹമൊഴികളോ
ഇല്ലാത്ത പൂവനങ്ങളായ്
കാണാത്ത ചിപ്പിയിൽ കൈവന്ന മുത്തുമായ്
കേഴുന്നതേതു സാഗരം
തേങ്ങുന്നതേതു മാനസം
ചിറകു തേടുമീ സ്വരം...
ഉള്ളിൽ തളിർത്ത രാഗലതികകൾ
മൗനത്തിൽ സാന്ത്വനങ്ങളായ്
മാറിൽ കുതിർന്ന വർണ്ണ മലരുകൾ
മായാത്ത നൊമ്പരങ്ങളായ്
ജീവൻറെ ജീവനിൽ നീയെന്ന ഗദ്ഗദം
തേടുന്നതേതു പൂമരം
തേങ്ങുന്നതേതു പാഴ്മരം
ചിറകു തേടുമീ സ്വരം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chiraku thedumee swaram
Additional Info
Year:
1997
ഗാനശാഖ: