ആനയിറങ്ങും മാമലയില്‍
ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2)
നീലിമലയിലും തന്തന തന്തന - ഉദയാസ്തമയങ്ങള്‍ തന്തന തന്തന
നീലിമലയിലും ഉദയാസ്തമയങ്ങള്‍ നിറമാല ചാര്‍ത്തും കരിമലയില്‍
അയ്യപ്പാ നിന്‍ ശരണം അടിയനെന്നും ശരണം
സ്വാമിയപ്പാ ശരണമപ്പാ പമ്പാവാസനെ ശരണമപ്പാ
സ്വാമിയപ്പാ ശരണമപ്പാ പന്തളവാസനെ ശരണമപ്പാ (ആന)
നിന്‍തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍
സ്വാമിയെ ശരണം അയ്യപ്പ ശരണം
സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍
സ്വാമിയെ ശരണം അയ്യപ്പ ശരണം
നിന്‍തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍
സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍
അളവറ്റ മോഹമുണ്ടടിയന്നു വേണ്ടതു അവിടുത്തെ കാരുണ്യം മാത്രമപ്പാ
സ്വാമി തിന്തകത്തോം - തിന്തകത്തോം
അയ്യപ്പ തിന്തകത്തോം - തിന്തകത്തോം (സ്വാമി)
ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2)
ശാപമോക്ഷത്തിന്‍ കഥ പറയുന്നൊരാ ശബരീപീഠം വണങ്ങാനും
സ്വാമിയെ ശരണം അയ്യപ്പ ശരണം
ശരംകുത്തിയാലിനു ചുറ്റും വലംവച്ചു അകതാരില്‍ നിര്‍വൃതി നേടാനും
സ്വാമിയെ ശരണം അയ്യപ്പ ശരണം
ശാപമോക്ഷത്തിന്‍ കഥ പറയുന്നൊരാ ശബരീപീഠം വണങ്ങാനും
ശരംകുത്തിയാലിനു ചുറ്റും വലംവച്ചു അകതാരില്‍ നിര്‍വൃതി നേടാനും
അളവറ്റ മോഹമുണ്ടടിയന്നു വേണ്ടതു അവിടുത്തെ കാരുണ്യം മാത്രമപ്പാ
സ്വാമി തിന്തകത്തോം - തിന്തകത്തോം
അയ്യപ്പ തിന്തകത്തോം - തിന്തകത്തോം (സ്വാമി)(ആനയിറങ്ങും)