പാടിത്തളർന്നൊരു രാക്കുയിൽ
പാടിത്തളർന്നൊരു രാക്കുയിലാണു ഞാൻ
ആടിത്തളർന്ന ചിലങ്കയാണിന്നു ഞാൻ
പുല്ലാങ്കുഴലിലെ ഗാനമല്ലിന്നു ഞാൻ
എങ്ങോ മറഞ്ഞൊരു മരീചിക തേടുവോൻ
(പാടിത്തളർന്ന...)
കസ്തൂരിമാൻ തന്റെ ഗന്ധമറിയുമോ
വീണയ്ക്കു ശ്രുതിപോലെ പൂവിന്നു മധുപോലെ
അറിയില്ലെനിക്കെന്റെ ആത്മാവു മീട്ടുന്ന
വ്രണിതമോഹത്തിൻ രാഗങ്ങളൊന്നുമേ
(പാടിത്തളർന്ന...)
ഞാനൊരു നാടോടി മോഹത്തിൻ നായാടി
കാലം മറക്കുമീ കാലന്നുപാസകൻ
യാത്ര മറന്നൊരീ സഞ്ചാരി ഞാനിന്ന്
ഈണം മറന്നൊരു ഗായകൻ
(പാടിത്തളർന്ന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paadithalarnnoru raakkuyil
Additional Info
Year:
1995
ഗാനശാഖ: