ചെല്ലംചെല്ലം ചൊല്ലൂ

ചെല്ലംചെല്ലം ചൊല്ലൂ
കുഞ്ഞിക്കിളിമൊഴി ചൊല്ലൂ
വിണ്ണിൽ മുളയ്ക്കും മണ്ണിൽ തളിർക്കും
പൂക്കളീ ബാല്യം ആരിതു നൽകി
കണ്ണാ നിൻ കിളിക്കൊഞ്ചൽ
ചെല്ലംചെല്ലം ചൊല്ലൂ
കുഞ്ഞിക്കിളിമൊഴി ചൊല്ലൂ

അരുമക്കിടാവിനെ പാരിൽ
നിയതിതൻ കേളിക്കു നാഥൻ
മുളയിതു നുള്ളിടല്ലേ
നരകത്തിൽ തള്ളിടല്ലേ
ഭൂമിയിൽ സ്വർഗ്ഗത്തിൻ
വിദൂരേയ്ക്ക് പോയിവൻ
ചെല്ലംചെല്ലം ചൊല്ലൂ
കുഞ്ഞിക്കിളിമൊഴി ചൊല്ലൂ

മരമില്ലേ തണലുണ്ടോ ചൊല്ലൂ
ചുമലില്ലേ താങ്ങുണ്ടോ ചൊല്ലൂ
തണലിവനേകിയെന്നാൽ
താങ്ങിവനേകുമെന്നും
മൂന്നുകാലത്തിലും തേരുതെളിക്കുമിവൻ

ചെല്ലംചെല്ലം ചൊല്ലൂ
കുഞ്ഞിക്കിളിമൊഴി ചൊല്ലൂ
വിണ്ണിൽ മുളയ്ക്കും മണ്ണിൽ തളിർക്കും
പൂക്കളീ ബാല്യം ആരിതു നൽകി
കണ്ണാ നിൻ കിളിക്കൊഞ്ചൽ
ചെല്ലംചെല്ലം ചൊല്ലൂ
കുഞ്ഞിക്കിളിമൊഴി ചൊല്ലൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chellam chellam chollu