പൊന്നരയാലിലെ കിങ്ങിണിച്ചില്ലയിൽ

പൊന്നരയാലിലെ കിങ്ങിണിച്ചില്ലയിൽ
കൂടുകൂട്ടും കിളിമകളേ
കാവും കുളവും കതിരണിവയലും
കണ്ടുവരുന്നവളേ
എന്റമ്മയും അച്ഛനുമവിടെയുണ്ടോ
എന്റമ്മയും അച്ഛനുമവിടെയുണ്ടോ
(പൊന്നരയാലിലെ...)

ആരോരുമില്ലാതെ അലയുകയാ
ണെന്നെന്നമ്മയറിയരുതേ
അമ്മിഞ്ഞപ്പാലൂട്ടാൻ കൊതിച്ചൊരെ
ന്നമ്മതൻ അകവും നൊന്തുതേങ്ങും
ആ മിഴിയീറനാകും
(പൊന്നരയാലിലെ...)

അരുമക്കിടാങ്ങളെ ഊട്ടിയുറക്കുവാൻ
അമ്മക്കിളികൾ പറന്നുപോയീ
അകലേ ആകാശചക്രവാളത്തിലെ
അന്തിത്തിരിയുമണഞ്ഞൂ
ആ സാന്ധ്യരാഗവും മാഞ്ഞു
(പൊന്നരയാലിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnarayalile kingini

Additional Info

Year: 
1995

അനുബന്ധവർത്തമാനം