കണ്ണേ പൊന്നേ മുത്തേ

കണ്ണേ പൊന്നേ മുത്തേ
അമ്മതന്നോമന മുത്തേ
സ്വർലോകനാഥൻ ഭൂമിയ്ക്ക് ചാർത്തും
പൂക്കളീ ബാല്യം മാരിവിൽ നെയ്യും
കണ്ണേ നിൻ കിളിക്കൊഞ്ചൽ
കണ്ണേ പൊന്നേ മുത്തേ
അമ്മതന്നോമന മുത്തേ

ഇവനല്ലോ നാളെയെൻ സ്വപ്നം
*തൻ കേളിക്കു നാഥൻ
തളിരിതു നുള്ളിടല്ലേ
നരകത്തിൽ തള്ളിടല്ലേ
നാളെതൻ സ്വപ്നത്തിൻ
തേരുതെളിപ്പോനിവൻ
കണ്ണേ പൊന്നേ മുത്തേ
അമ്മതന്നോമന മുത്തേ

മരമില്ലേൽ തണലുണ്ടോ ചൊല്ലൂ
ചുവരില്ലേൽ താങ്ങുണ്ടോ ചൊല്ലൂ
തണലിവനേകിയെന്നാൽ
താങ്ങിവനേകുമെന്നും
മൂന്നുകാലത്തിനും തേരുതെളിപ്പോനിവൻ

കണ്ണേ പൊന്നേ മുത്തേ
അമ്മതന്നോമന മുത്തേ
സ്വർലോകനാഥൻ ഭൂമിയ്ക്ക് ചാർത്തും
പൂക്കളീ ബാല്യം മാരിവിൽ നെയ്യും
കണ്ണേ നിൻ കിളിക്കൊഞ്ചൽ
കണ്ണേ പൊന്നേ മുത്തേ
അമ്മതന്നോമന മുത്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kanne ponne muthe