തോവാളപ്പൊൻ പൂവോ - D2
ആരീരോ ആരീരോ ആരീരാരോ
ആരീരോ ആരീരോ ആരീരാരോ
ആരീരോ ആരീരോ ആരീരാരോ
ആരീരോ ആരീരോ ആരീരാരോ
തോവള പൊൻപൂവോ
തിങ്കൾചന്ത തേനോ
കണ്ണുറങ്കായോ ആരീരോ
കോവിൽവട്ടംപൂരാ
കോലംപോട്ട് നേരാം
കുഞ്ഞുറങ്കായോ ആരീരോ
തങ്കച്ചേലോ സംഘശ്ശീലോ
പൂവാങ്കുറുന്തിലതാളോ
അഴകാന മുത്തമിടാം
മലയാളമാങ്കുയിലോ
[തോവാള....
അപ്പാവിൻ പുള്ളയോ
അമ്മപെറ്റ സെൽവമോ
തപ്പോതപ്പോതട്ടി പിച്ചവെക്കും രാസനോ
അപ്പാവിൻ പുള്ളയോ
അമ്മപെറ്റ സെൽവമോ
തപ്പോതപ്പോതട്ടി പിച്ചവെക്കും രാസനോ
അങ്കുനിപാലോ സാമന്തി പൂവോ
ആവണി പൗർണ്ണമിയോ
അഴകിയ മണ്ഡപം കടവിൽ
വന്ത അഗസ്തിയ പൊരുളമുദോ
അതിശയ കനിരസമോ
[തോവാള ...
കണ്ണുറങ്കും തിണ്ണയില്
കാറ്റശയ്ക്കു തൊട്ടിലില്
കൈയ്യുറിഞ്ച് കാലുറിഞ്ച് ഏൻമകനേ
ആരീരാരോ
മാഹാണി മണ്ണിനോ
മംഗലത്ത് പൊണ്ണിനോ
വേളാന്റെ ചുള്ളയിൽ
വേവുകൊണ്ട കിണ്ണമേ
മാഹാണി മണ്ണിനോ
മംഗലത്ത് പൊണ്ണിനോ
വേളാന്തി ചുള്ളയിൽ
വേവുകൊണ്ട കിണ്ണമേ
അപ്പന്റെ തോളിൽ അമ്പാരിയേറ്റിയാനപഹൻ ചമയാൻ
തിരുവാളും കളിമണ്ണും കുടവും വച്ച് തിരുവിഴ വിളയാടാൻ കുലപതിയരുളകമേ
[തോവാള ...