തോവാളപ്പൊൻ പൂവോ - D1
ആരീരോ ആരീരോ ആരിരാരോ........ (4) തോവാളപ്പൊൻ പൂവോ തിങ്കൾ ചന്തത്തേനോ കണ്ണുറങ്കായോ ആരീരോ.... കോവിൽവട്ടം പൂരാ കോലം പോട്ട് നേരാ കുഞ്ഞുറങ്കായോ ആരീരോ..... തങ്കച്ചേലോ സങ്കച്ചീലോ.... പൂവാം കുറുമ്പില താളോ... അഴകാന മുത്തമിഴോ മലയാള മാങ്കുയിലോ....... തോവാളപ്പൊൻ പൂവോ തിങ്കൾ ചന്തത്തേനോ കണ്ണുറങ്കായോ ആരീരോ.... അപ്പാവിൻ പുള്ളയോ അമ്മ പെറ്റ ശെൽവമോ...... തപ്പോതപ്പോ തട്ടി പിച്ചവയ്ക്കും രാസനോ... (2) പങ്കുനിപ്പാലോ സാമന്തിപ്പൂവോ ആവണി പൗർണ്ണമിയോ അഴകിയ മണ്ഡപക്കടവിൽ വന്ത അഗസ്തിയ പൊരുളമൃതോ അതിശയക്കനി രസമോ.... തോവാളപ്പൊൻ പൂവോ തിങ്കൾ ചന്തത്തേനോ കണ്ണുറങ്കായോ ആരീരോ.... മാഹാണി മണ്ണിനോ മംഗലത്തു പൊണ്ണിനോ വേലാന്റെ ചുള്ളയിൽ വേവുകൊണ്ട കിണ്ണമേ അപ്പന്റെ തോളിൽ അമ്പാരിയേറ്റി യാനപ്പഹാൻ ചമയാം തിരുവലും കളിമണ്ണും കുടവും വച്ച് തിരുവിഴ വിളയാടാം കുലപതിയാരുളകമേ...... തോവാളപ്പൊൻ പൂവോ തിങ്കൾ ചന്തത്തേനോ കണ്ണുറങ്കായോ ആരീരോ....