സിന്ദൂരം
സിന്ദൂരം പൂഞ്ചെട്ട് കന്നത്തോ...
ചിങ്കാരം തേൻ ചൊട്ട് ചുണ്ടത്തോ...
അഴകേഴുള്ള നാണം....ലാളിയ്ക്കും പ്രായം
താരമ്പൻ സുല്ല് ചൊല്ലിയോ
കരതൻ കവിളിൽ...
തിരതൻ അളകം... തനിയേ തഴുകും പുളകം...
കിന്നാരം മാറാത്ത ചേലാണേ.....
പുന്നാരം മായാത്ത ശീലാണേ......
ഒളിയമ്പെയ്ത് വീഴ്ത്തും.....
കണ്ണിന്റെ ജാലം... പെണ്ണിന്റെ ഉള്ളുനുള്ളിയോ....
ഒരു പൂ വിരിയും സുഖമീ അറയിൽ
ശലഭക്കൊതിയായ് അണയും
സിന്ദൂരം പൂഞ്ചെട്ട് കന്നത്തോ...
ചിങ്കാരം തേൻ ചൊട്ട് ചുണ്ടത്തോ...
തേന്മാവിൻ മാറിലെ മോതിരമുല്ലയിൽ
കിങ്ങിണിപ്പൂവോ പൂങ്കിളുന്തോ....
മാനോടും കുന്നിലേ മാതളമൈനകൾ
തങ്ങളിൽ കൊഞ്ചും പാൽക്കുഴമ്പോ
മണ്ണിനെ പുൽകും മേഘങ്ങളേ
ഇന്നെന്നിൽ പെയ്തിറങ്ങൂ
കുളിർചില്ലയിലെ തളിർമുത്തിനെ
പവിഴച്ചൊടിയിൽ പൊഴിയും......
സിന്ദൂരം പൂഞ്ചെട്ട് കന്നത്തോ...
ചിങ്കാരം തേൻ ചൊട്ട് ചുണ്ടത്തോ...
അഴകേഴുള്ള നാണം....ലാളിയ്ക്കും പ്രായം
താരമ്പൻ സുല്ല് ചൊല്ലിയോ
കരതൻ കവിളിൽ...
തിരതൻ അളകം... തനിയേ തഴുകും പുളകം...
നീരാമ്പൽ പൂവിനും മഞ്ഞണി ചന്ദ്രനും
ജാതകം മാറും ആതിരനാൾ
പൂവാലൻ പൈങ്കിളി പൂക്കണി തേൻകിളീ
കൂടറ കൂട്ടൂ എന്റെയുള്ളിൽ
വെള്ളരിപ്രാവേ മോഹരാവിൽ
വെൺതൂവൽ ശയ്യ നെയ്യൂ
ലഹരിക്കുളിരിൽ ലയനത്തിരയിൽ
രതിമന്മഥരായലിയാം......
സിന്ദൂരം പൂഞ്ചെട്ട് കന്നത്തോ...
ചിങ്കാരം തേൻ ചൊട്ട് ചുണ്ടത്തോ...
അഴകേഴുള്ള നാണം....ലാളിയ്ക്കും പ്രായം
താരമ്പൻ സുല്ല് ചൊല്ലിയോ
കരതൻ കവിളിൽ...
തിരതൻ അളകം... തനിയേ തഴുകും പുളകം...