ഇന്ദ്രനീലപ്പൂമിഴികൾ

ഇന്ദ്രനീലപ്പൂമിഴികള്‍ 
എന്തിനെന്നെ വിളിക്കുന്നു...

ഇന്ദ്രനീലപ്പൂമിഴികള്‍ 
എന്തിനെന്നെ വിളിക്കുന്നു 
ഇന്നുമെന്റെ പൊൻകിനാക്കൾ
ഉമ്മവെച്ചു കിന്നാരം പറയുന്നു 
നീയാണിന്നെല്ലാമെല്ലാം 
ഇന്ദ്രനീലപ്പൂമിഴികള്‍ 
എന്തിനെന്നെ വിളിക്കുന്നു 

ആ....
സാന്ധ്യശോഭ വീണലിയും 
ഭാവസാന്ദ്ര സാഗരം നീ
ഓര്‍മ്മപൂവിടും തീര സീമയില്‍
രാധേ നിന്നെ എന്നും കാത്തിരുന്നു ഞാന്‍ 

മന്ദഹാസ മാരിവില്ലിന്‍ 
മൗനരാഗമാലിക നീ
പാരിജാതവും പാര്‍വ്വണേന്ദുവും
തമ്മില്‍ കാണുംപോലെ ഉള്ളറിഞ്ഞു നാം 

ഇന്ദ്രനീലപ്പൂമിഴികള്‍ 
എന്തിനെന്നെ വിളിക്കുന്നു 
ഇന്നുമെന്റെ പൊൻകിനാക്കൾ
ഉമ്മവെച്ചു കിന്നാരം പറയുന്നു 
നീയാണിന്നെല്ലാമെല്ലാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indraneelapoomizhikal