ഒരു ദേവമാളിക തീർത്തു

ആ.....
ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍ 
പ്രിയസഖി നിനക്കായ്
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍ 
മതിമുഖി മയങ്ങാന്‍
നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ 
ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ 

സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍ 
സ്‌മൃതികളില്‍ നിനക്കായ്
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍ 
മതിമുഖി മയങ്ങാന്‍

കരളില്‍ വിടരും മലരിന്‍ 
അകമേ നിറയും നറുതേന്‍ 
നുകരാന്‍ ഞാൻ അണയുമ്പോള്‍ 
മലര്‍ക്കിളീ നിന്നെ സ്വീകരിക്കാനെന്നും
ദലമായ് വിരിയാം ഞാന്‍

ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍ 
പ്രിയസഖി നിനക്കായ്
സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍ 
സ്‌മൃതികളില്‍ നിനക്കായ്

കളഭംപൊഴിയും രാവിന്നഴകില്‍ ചൊരിയും 
മൊഴിതന്‍ കുളിരായ് ഞാനണയുമ്പോള്‍ 
മനസ്വിനീ നിന്റെ മാനസവീണയില്‍
ശ്രുതിയായ് അലിയാം ഞാന്‍ 

സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍ 
സ്‌മൃതികളില്‍ നിനക്കായ്
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍ 
മതിമുഖി മയങ്ങാന്‍
നവമീതാരം മിഴിയില്‍വിരിയും രജനിയിതാ 
ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ 
ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍
പ്രിയസഖി നിനക്കായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru devamaalika theerthu

Additional Info

Year: 
1994

അനുബന്ധവർത്തമാനം