കോലോത്തെ കാവിലിന്ന്

ഹൊയ്യാരേ...തകതകതെയ് ഓ..
തകധിമിതെയ്...

കോലോത്തെ കാവിലിന്ന്
കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ 
പൂത്തിരിയാണല്ലോ
പൊന്നിൽ വിടരും മഴവിൽക്കുടപോൽ
തെയ്യാതിത്തോം തെയ്തോം തെയ്യത്തിറയാട്ടം
കൈനോട്ടക്കാരിപ്പെണ്ണേ 
താലപ്പൊലി കണ്ടോ
മൂവന്തിനേരത്ത് കൂടെപ്പോരാമോ
ഒളിദീപങ്ങൾ കാണാതെ ദൂരെ പോരാമോ
അരയാൽ നിഴലിൽ പറയാം കഥകൾ
കോലോത്തെ കാവിലിന്ന്
കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ 
പൂത്തിരിയാണല്ലോ

പൊൻവള ഞാനണിയിക്കാം 
നീ കൂടെ പോരുമ്പോൾ
വല്ലോരും കാണും പൊന്നേ
എൻ നെഞ്ചിൽ തീയാണേ
നേരാണോ നീയെന്നെ മോഹിച്ചോ പൂമുത്തേ
ആരോമൽ പൈങ്കിളിയേ നീയെന്തേ പോരാത്തൂ
കോലോത്തെ കാവിലിന്ന്
കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ 
പൂത്തിരിയാണല്ലോ

കുറുമാലീ പുഴയോരം
കൈതോല കുടിലെത്തി
അതിലൊണ്ടേ തിരിവെയ്ക്കാൻ
ഇനിയും നീ പോരാത്തൂ

മാറിൽ തിരുതാലിപ്പൂ വേണ്ടേ
ഇന്നു കല്യാണസമ്മാനം വേണ്ടേ
മിന്നാടയിട്ടൊന്നെൻ കൂടെപ്പോരാമോ
ഇനി നാമൊന്നിച്ചീ ജന്മം പാടാം പറക്കാം
ഒരു പൊൻനടയിൽ നടനം തുടരാം
താനനതന്തന തന്തനതനനന

കോലോത്തെ കാവിലിന്ന്
കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ 
പൂത്തിരിയാണല്ലോ
പൊന്നിൽ വിടരും മഴവിൽക്കുടപോൽ
തെയ്യാതിത്തോം തെയ്തോം തെയ്യത്തിറയാട്ടം
തെയ്യാതിത്തോം തെയ്തോം തെയ്യത്തിറയാട്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kolothe kaavilinnu

Additional Info

Year: 
1994

അനുബന്ധവർത്തമാനം