എന്റെ കഥ ഇത് നിന്റെ കഥ
Music:
Lyricist:
Film/album:
എന്റെ കഥ ഇത് നിന്റെ കഥ
ഇത് താരുണ്യത്തിൻ കടങ്കഥ
ജീവിത
വിചിത്ര ചിത്രശാലയിൽ
ദൈവം കാട്ടും
തിരക്കഥ
(എന്റെ...)
നടീനടന്മാർ നാമല്ലോ
ആസ്വാദകരും
നാമല്ലോ
ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും
അഭിനയിക്കുവോർ
നാമല്ലോ
(എന്റെ...)
സമയമാണതിൻ സംവിധായകൻ
ഛായാഗ്രഹണം
സൂര്യൻ
കരയിക്കുന്നു ചിരിപ്പിക്കുന്നു
കഥയിലെ
സംഭവപരമ്പര
(എന്റെ...)
ഒടുക്കമെന്തെന്ന് ആർക്കറിയാം
ശുഭാന്ത്യമോ
അതു ദുരന്തമോ
കാലം ചുറ്റും റീലുകളെല്ലാം
കണ്ടാലപ്പോൾ
ചൊല്ലാം
(എന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ente kadha ithu ninte kadha
Additional Info
ഗാനശാഖ:

