നിഥിൻ തോമസ്
Nitin Thomas
1989 മാർച്ച് 1ന് തോമസ് പോളിന്റെയും ബേബി തോമസിന്റെയും മകനായി എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. സമൂഹം HS, പുല്ലംകുളം SNHSS എന്നീ വിദ്യാലയങ്ങളിലായിരുന്നു നിഥിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ (മീഡിയ വില്ലേജ്)ൽ നിന്നും ബി എ ആനിമേഷൻ & ഗ്രാഫിക് ഡിസൈനിംഗ് പൂർത്തിയാക്കി.
2012-ൽ ലിറ്റിൽ മാസ്റ്റർ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് നിഥിൻ തോമസ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം 2017 -ൽ നിശബ്ദം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. ആഹാ , സല്യൂട്ട്, ജമീലാന്റെ പൂവൻകോഴി എന്നീ സിനിമകളിലും നിഥിൻ അഭിനയിച്ചിട്ടുണ്ട്.
നിഥിൻ തോമസിന്റെ ഭാര്യ ആനി സോഫിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ഒരു മകൾ നൈൽ നിഥിൻ റോസ്.
നിഥിന്റെ മെയിൽ | വെബ്സൈറ്റ് | ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം | Twitter