നിഖിത ടുക്രാൾ

Nikitha Tukral
Date of Birth: 
തിങ്കൾ, 6 July, 1981
നികിത

1981 ജൂലൈ 6 ന് മുംബൈയിലെ ഒരു പഞ്ചാബി ഫാമിലിയിൽ ജനിച്ചു. Kishinchand Chellaram കോളേജിൽ നിന്നും എം എ എക്കണോമിക്സ് കഴിഞ്ഞതിനുശേഷമാണ് നിഖിത സിനിമയിലേയ്ക്കെത്തുന്നത്. 2002 -ൽ സംപ്രേഷണം തുടങ്ങിയ  Aati Rahengi Baharein എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് നിഖിത അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ തെലുങ്കിൽ ഹായ്  എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് സിനിമയിലേയ്ക്കും ചുവടുവെച്ചു.

2002 -ൽ തന്നെയാണ് നിഖിത മലയാള സിനിമയിലേയ്ക്കെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികാവേഷത്തിലായിരുന്നു അഭിനയിച്ചത്. 2004 -ൽ ബസ് കണ്ടക്ടർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി. തുടർന്ന് നാല് മലയാളം സിനിമകളിൽ നിഖിത അഭിനയിച്ചു. മലയാളം.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അൻപതിലധികം സിനിമകളിൽ നിഖിത ടുക്രാൾ അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം നിഖിത മോഡലിംഗിലും സജീവമാണ്.