നവീൻ അറയ്ക്കൽ
1984 ഒക്റ്റോബർ 15 -ന് തോമസ് അറയ്ക്കലിന്റെയും സോഫിയയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. ബാങ്കിൽ ജോലിയുണ്ടായിരുന്ന നവീൻ അഭിനയമോഹം കാരണം ജോലിരാജിവെച്ച് അഭിനയരംഗത്തേയ്ക്കിറങ്ങുകയായിരുന്നു. വേളാങ്കണ്ണി മാതാവ്, ഗീവർഗ്ഗീസ് തുടങ്ങിയ ടെലിഫിലുമകളിലാണ് നവീൻ ആദ്യം അഭിനയിക്കുന്നത്. സൂര്യ ടിവിയിലെ മിന്നൽ കേസരി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു സീരിയൽ രംഗത്തെ തുടക്കം. തുടർന്നഭിനയിച്ച സീരിയലുകളിൽ ബാലാമണി എന്ന സീരിയലിലെ അള്ള് രാഘവൻ എന്ന കഥാപാത്രം നവീനെ സീരിയൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിയ്ക്കപ്പെടുന്നതിന് സഹായിച്ചു. തുടർന്ന് സ്പന്ദനം, അമ്മ, പ്രണയം, സീത, പാടാത്തപൈങ്കിളി എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ നവീൻ അഭിനയിച്ചു.
2010 -ൽ കാണ്ഡഹാർ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് നവീൻ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ബൈസിക്കിൾ തീവ്സ്, ഹോട്ടൽ കാലിഫോർണിയ, ദി ക്രാബ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
നവീൻ അറയ്ക്കലിന്റെ ഭാര്യ സിമി. രണ്ട് മക്കൾ നേഹ, നിവേദ്.