മീനാക്ഷി സുനിൽ

Meenakshi Sunil

മലയാള ടെലിവിഷൻ സീരിയൽ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊന്നായിരുന്നു മീനാക്ഷി സുനിൽ. ചെറുപ്പം മുതലേ കലാരംഗത്ത് വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്ന മീനാക്ഷി സ്കൂൾ-കോളേജ് തലങ്ങളിൽ തന്നെ തന്റെ അഭിനയപാടവം തെളിയിച്ചിരുന്നു. മീനാക്ഷിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന 'മിന്നുകെട്ട്' എന്ന പരമ്പരയാണ്. ഇതിലെ 'ലക്ഷ്മി' എന്ന കഥാപാത്രം അക്കാലത്തെ കുടുംബപ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. സീരിയലിലെ "അശകുശലേ പെണ്ണുണ്ടോ..." എന്ന ടൈറ്റിൽ ഗാനത്തോടൊപ്പം മീനാക്ഷിയുടെ പ്രകടനവും ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒന്നാണ്. മിന്നുകെട്ടിന് പുറമെ, 'പകിട പമ്പരം' എന്ന കോമഡി സീരിയലിലും, ഏഷ്യാനെറ്റിലെ 'ഹരിചന്ദനം' എന്ന ഹിറ്റ് പരമ്പരയിലും മീനാക്ഷി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

സീരിയലുകൾക്ക് പുറമേ സിനിമയിലും മീനാക്ഷി തന്റെ സാന്നിധ്യമറിയിച്ചു. 1995 -ൽ പാർവ്വതീ പരിണയം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം വീണ്ടും ചില വീട്ടുകാര്യങ്ങൾരാക്ഷസരാജാവ് എന്നീ സിനിമകളിലും അവർ അഭിനയിച്ചു.