മനു കൃഷ്ണ

Manu Krishna
ഡോ മനു കൃഷ്ണ
സംഗീതം നല്കിയ ഗാനങ്ങൾ: 1
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ശ്രീ ജി കെ പിള്ളയുടെയും ശ്രീമതി ശാന്ത ജി പിള്ളയുടെയും മകനായി കോട്ടയം ജില്ലയിലെ കങ്ങഴയിൽ ജനിച്ചു. ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിലും  കോട്ടയം ഗവ. മെഡിക്കൽ കോളേജിലും പഠനം പൂർത്തിയാക്കി. സ്കൂൾ കോളേജ് തലത്തിൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കി. മെഡിക്കൽ പഠനകാലത്ത് ആർട്സ്ക്ലബ് സെക്രട്ടറി കൂടിയായിരുന്നു മനു കൃഷ്ണ. എംഡി, ഡിഎം എന്നിവ പൂർത്തിയാക്കിയ ശേഷം ഗായകനിൽ നിന്ന് മ്യൂസിക് കംമ്പോസിഷനിലേക്ക് ചുവടു മാറ്റി. പഠനം പൂർത്തിയാക്കിയ ശേഷം ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് ഒരു ഫോറം രൂപീകരിച്ചു. പിന്നീട് സ്ക്രിപ്റ്റിംഗ് ആരംഭിച്ച് ഒരു ആൽബം സംവിധാനം ചെയ്തു.  

നെഫ്രോളജിസ്റ്റായി ജോലി നോക്കുന്ന മനുവിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ഗില' എന്ന ചലച്ചിത്രം.

 

മനു കൃഷ്ണ