ഈറൻകാറ്റിൻ പൊൻവീണയിൽ

ഈറൻകാറ്റിൻ പൊൻവീണയിൽ
രാവിൻ കൈകൾ മീട്ടുന്നൊരാ
നോവിൻ ഗാനം കേൾക്കാതെയായ്
വിരഹമലിയും നിമിഷമായ്
ഇന്നെൻ വഴികളിൽ
പ്രണയ മധുരമൊഴുകുമോ
എന്നെ പുണരു നീ
സിരകൾ ഉണരും ലഹരിയായ് നീ..

നീറുന്നുണ്ടീ നെഞ്ചിൽ കനലുകൾ
നോവുന്നുണ്ടെന്നുള്ളിൽ മുറിവുകൾ
കാണുന്നുണ്ടോരാേരാ നിമിഷവും
തീയാളും പാേലേതോ കനവുകൾ
മിന്നൽ പിണറുകൾ വി­ണ്ണിൽ വിടരവേ
എന്നിൽ പൊഴിയുമോ
നീയാകും സ്നേഹത്തിൻ കണികകൾ
ഇന്നെൻ വനികളിൽ പ്രണയ-
ശലഭമണയുമോ
എന്നിൽ അലിയു നീ മദനഭരിത 
നിമിഷമായ് നീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eerankaattin ponveenayil