മാനവ്

Maanav

തിരുവനന്തപുരം സ്വദേശിയായ മാനവ് എംബിഎ ബിരുദധാരിയാണ്. 2011 -ൽ മഹാരാജ ടാക്കീസ്  എന്ന സിനിമയിലൂടെയാണ് മാനവ് അഭിനയരംഗത്തെത്തുന്നത്. കാന്താരി, സ്മാർട്ട് ബോയ്സ്, ജാക്ക് & ഡാനിയേൽ, ഇരുമ്പ് എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  An idiot and a beautiful liar ദ്വിഭാഷാ ചിത്രത്തിലും (ഹിന്ദി, മലയാളം), Moondravathu Mugham എന്ന തമിഴ് സിനിമയിലും മാനവ് അഭിനയിച്ചു.  ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ ചലച്ചിത്രമേളയിൽ ഇരുമ്പ് എന്ന സിനിമയിലെ അഭിനയത്തിന് മാനവ് മികച്ച നടനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്.

.