വിരഹിണീ ഇനിയുമെൻ

വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്
വിരിയുമോ പ്രാണനില്‍ ഒരു നിശാഗന്ധിയായ്
തകരും വേണുവായ് ഹൃദയം പാടവേ
മനസ്സിന്‍ നൊമ്പരം ഇടറും മൊഴികളായ് ..(2)

നിറയും ഓര്‍മ്മയില്‍ ഒരു പനിനീര്‍പ്പൂവിതള്‍
പകരും സൌരഭം ലയലഹരീ ഭാവുകം
കനവില്‍ യാമിനീ സ്വരലയനം നല്‍കുമോ
മിഴിനീര്‍ മായ്ക്കുമോ

ഒരു വെണ്‍പ്രാവു പോല്‍ സ്വരമരുതാതെന്തിനായ്
കരളിന്‍ ചില്ലയില്‍ പ്രിയസഖിയായ് പാടി നീ
ഇരുളില്‍ നൊന്തു ഞാന്‍ ഇനിയും കേഴുവാന്‍
തനിയേ യാത്രയായ്
(വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Virahni Iniyumen