വിണ്ണിൻ രാഗമാല്യം

 

വിണ്ണിന്‍ രാഗമാല്യം മണ്ണില്‍ വീഴും നേരം
വരിക നീയെന്നോമലേ
എങ്ങായാലും ഒന്നാകും നാമോരോ ജന്മവും (വിണ്ണിൻ...)

കാറ്റിന്റെ ഗീതം ഓര്‍ക്കുന്ന സൂനം
കരയുടെ തീരം തഴുകുന്നൊരോളം
തഴുകും ഓമല്‍ക്കരങ്ങള്‍ പുണരും മോഹ ശതങ്ങള്‍
അനുപമമാകുമീ ചാരുതയില്‍
എന്നില്‍ നീയും നിന്നില്‍ ഞാനും പൂക്കും സംഗമം (വിണ്ണിൻ...)

നിറവീചിയോടും നീ പ്രേമ സിന്ധു
അലിയുന്നു നിന്നില്‍ ഞാനെന്ന ബിന്ദു
മധുരമേതോ വികാരം തരളമാകും വിചാരം
നിരുപമമാകുമീ നീലിമയില്‍
നമ്മള്‍ മാത്രം തമ്മില്‍ എന്നും കേള്‍ക്കും സ്പന്ദനം (വിണ്ണിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vinnin Raagamaalyam

Additional Info

അനുബന്ധവർത്തമാനം