മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ
മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ
ചേലൊന്നു കണ്ടോട്ടെ ഞാൻ(2)
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
കണ്ണേറിൻ ജാലത്താൽ എന്നുള്ളം
കിള്ളുന്നൊരാളിനെ കണ്ടോട്ടെ ഞാൻ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
കസ്തൂരി മാനിൻ തോഴിയല്ലേ
കന്നിനിലാവിൻ ആഴിയല്ലേ (2)
പല കാര്യം പറയാനായ് കാത്തല്ലോ ഞാൻ
ഒരു മൊട്ടു വിരിയിക്കാൻ വന്നല്ലോ ഞാൻ
എൻ മുന്നിലെന്നും നിൻ രൂപമായ്
എന്നിൽ നീ മൂടും നീരാളമായ് (മാറത്തു...)
നീയെന്റെ മാനസ ചോരനല്ലേ
നീയെന്റെ ജീവനാളമല്ലേ (2)
പലനാളുമിതു പോലെ കാത്തല്ലോ ഞാൻ
ഒരു നേരം ഒഴിയാതെ ഓർത്തല്ലോ ഞാൻ
മാനത്തു നിന്നും പൂമാരിയായ്
ഞാൻ നിന്നിൽ പെയ്യും
തേൻ മാരിയായ്
കണ്ണേറിൻ ജാലത്താൽ എന്നുള്ളം
കിള്ളുന്നൊരാളിനെ കണ്ടോട്ടെ ഞാൻ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ
ചേലൊന്നു കണ്ടോട്ടെ ഞാൻ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ
ലാലാലാലലാലലാലാ. . . .