വെണ്ണിലാച്ചോലയിൽ
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ
വാ നീ വീശി വാ..
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ..
മെയ്യിൽ രോമഹർഷം പീലിവീശും മോഹധാര
ഉള്ളിൽ ധ്യാനലീനം മുക്തിതേടും രാസലീല..(2)
ബന്ധിതം കരചരണം ബന്ധുരം സഹശയനം
ശൃംഗാരസംഗം...
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ
വാ നീ വീശി വാ..
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ..
കണ്ണിൽ കഞ്ജബാണൻ പെയ്ത കാമാവേശ മാരി
ചുണ്ടിൽ നൃത്തമാടും മന്ദഹാസോന്മാദ വീചി
സംഗമം യുവമിഥുനം സന്തതം മധുമഥനം
വാൽസ്യായനാംഗം...
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ
വാ നീ വീശിവാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vennilacholayil