പുന്നാരേ പൂന്തിങ്കളേ
പുന്നാരേ പൂന്തിങ്കളേ..
രാവിൻ ചായൽ പൂമൂടി വാ
പെണ്ണാളേ തേൻ കിണ്ണമേ..
നീയീ കായൽ തീരത്തു വാ
തണുത്ത് നനുത്ത് വെളുത്ത മേഘം പോലും
കടത്തു കടന്ന് നീലാകാശ തീരത്തിറങ്ങി.. (2)
ഓ...ഇന്നു താഴെയന്തി വീണു കണ്ണടച്ച തെങ്ങും തോപ്പിൽ
കൂരയിൽ വാഴുമെൻ മോഹാവേശമേ..
ഈ നിലാത്തോണിയിൽ നീയും കൂടെ വാ
(പുന്നാരേ ....)
തുടുത്തു മിനുത്ത് കറുത്ത മെയ്യിൽ കാലം
പകുത്തു നിറച്ചു താരുണ്യത്തിൻ ലാവണ്യമെല്ലാം (2)
ഓ...നിന്നെ നോക്കി നെയ്തെടുത്ത നൂറു നൂറു സങ്കല്പങ്ങൾ
ഇന്നുമെൻ ഉള്ളിലെ പന്നീർ പന്തലിൽ
നിന്നെയും കാത്തിതാ നില്പൂ മൂകകമായ്
പുന്നാരേ പൂന്തിങ്കളേ..
രാവിൻ ചായൽ പൂമൂടി വാ
പെണ്ണാളേ തേൻ കിണ്ണമേ..
നീയീ കായൽ തീരത്തു വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Punnaare poonhtinkale
Additional Info
ഗാനശാഖ: