വെണ്ണിലാവിൻ പൂക്കളൊഴുകും
തൈ തൈ ത തിത്തൈ തൈ തോം (2)
വെണ്ണിലാവിൻ പൂക്കളൊഴുകും
വേമ്പനാടൻ തിരകളേ
ഉത്രാടക്കാറ്റിൽ നിങ്ങടെ
പൂക്കളങ്ങൾ മാഞ്ഞിടുമ്പോൾ
നെഞ്ചു പൊട്ടുന്നു എന്റെ നെഞ്ചു പൊട്ടുന്നു
തൈ തൈ ത തിത്തൈ തൈ തോം (2)
വേലിയേറ്റം വന്ന കാലം
വേർപിരിഞ്ഞു പോയി ഞങ്ങൾ
വഞ്ചി നീങ്ങി മാടം മുങ്ങി
മനസ്സിലെ കളിവീടും മുങ്ങി
വരമ്പിൽ ഞങ്ങൾ ചേർന്നു തീർത്ത
പൂവണിയും തിരയിൽ മുങ്ങി
തൈ തൈ ത തിത്തൈ തൈ തോം (വെണ്ണിലാവിൻ...)
വേലിയിറക്കം വന്ന കാലം
തേടിത്തേടി തോണി തേങ്ങി
മാടം പോയി മൈന പോയി
മധുരസ്വപ്നമകന്നു പോയി
മനസ്സിൽ തങ്കം തീർത്ത കണ്ണീർ
പൂക്കളങ്ങൾ ബാക്കിയായി
എവിടെയായാലും ഓർമ്മയിൽ
വഞ്ചി ചാഞ്ചാടും
ഓണമാകുമ്പൊൾ തെന്നൽ പാട്ടിൽ ഞാൻ കേൾക്കും
ആ രാഗം...എൻ രാഗം
തൈ തൈ ത തിത്തൈ തൈ തോം (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vennilaavin Pookkalozhukum
Additional Info
ഗാനശാഖ: