പൊലിക പൊലിക

 പൊലിക പൊലിക  പൊലിക  പൂപ്പട
പൊലിക  പൊലിക  വ് പൂക്കളം
പൊലിക  പൊലിക  പൊലിക  ദൈവമേ
വാമനനായ് വന്ന സത്യമെ
മാവേലി വാഴ്ക മലനാടു വാഴ്ക
മാനവത്വം വാഴ്ക (പൊലിക ...

വീണ്ടുമൊരു പൊന്നോണം
വീണ്ടുമൊരു വാഗ്ദാനം
ഓർമ്മകൾ തൻ നാടൻ പാട്ടുകൾ
ഓരോ മനസ്സിലും രാഗതാളങ്ങൾ
നമ്മളൊന്നായ് വാണ കാലം
നമ്മൾ സ്നേഹം പകർന്ന കാലം
ജാതിമതങ്ങളൊഴിഞ്ഞ കാലം
ഇന്നു സ്വപ്നമായ കാലം
വീണ്ടുമോർക്കയായ് നാം
വീണ്ടുമോർക്കയായ് (പൊലിക ..)

വീണ്ടും നെഞ്ചിലാറാട്ട്
അമ്മ പാടും താരാട്ട്
പൂമണക്കും നാലുകെട്ടുകൾ
പൂ പോൽ കൊഴിഞ്ഞൊരാ ബാല്യചിത്രങ്ങൾ
നമ്മൾക്കമ്മ മലയാളം
നാവിലാദ്യം വീണ മധുരം
തേൻ നിറഞ്ഞ തമിഴിൽ ദേവ
വാണി ചേർന്ന മധുരഭാഷ
നാം മരക്കരുതേ എന്നും
നാം മറക്കരുതേ (പൊലിക ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Polika polika

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം