കാരിച്ചാൽ ചുണ്ടൻ കണ്ണായ ചുണ്ടൻ
ആർപ്പോ ഈയോ ഈയോ ഈയോ
കാരിച്ചാൽ ചുണ്ടൻ കണ്ണായ ചുണ്ടൻ
ഓളം കീറിമുറിച്ചോടുന്നേ
ഒന്നാം തിര തേടീ പോകുന്നേ
തിത്തിത്താരാ തക തിത്തൈ തകതോം
തിത്തിത്താരാ തക തിത്തൈ തകതോം
തിത്തൈ തക തിത്തൈ തക തിത്തൈ തക തോം (കാരിച്ചാൽ....)
ചുണ്ടനു കൂട്ടായിട്ടാരാരുണ്ട്
പമ്പ വളർത്തിയ പിള്ളേരുണ്ട്
കണ്യാട്ടുകുളങ്ങര ഭഗവതിയുണ്ട്
മണ്ണാറശ്ശാല നാഗരാജാവുണ്ട്
തിത്തൈ തക തിത്തൈ തക
തിത്തൈ തക തോം (കാരിച്ചാൽ....)
ചുണ്ടനു താളത്തിന്നാരാരുണ്ട്
എന്റെ പഴമ്പാട്ടിന്നീണമുണ്ട്
കേരളവർമ്മ തൻ സന്ദേശകാവ്യ
മധുരം ഈയാറ്റിൻ ഞൊറിയിലുണ്ട്
തിത്തൈ തക തിത്തൈ തക
തിത്തൈ തക തോം (കാരിച്ചാൽ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Karichal chundan