വെണ്മതിപ്പൂ തൂകും
വെണ്മതി പൂ തൂകും വീഥിയിൽ
വരൂ നീ എൻ സ്വപ്നഭൂമിയിൽ
ഹൃദയത്തിൻ ചിറകടികൾ കേൾക്കാനിനി (വെണ്മതി...)
എങ്ങും നിന്റെ രൂപം എങ്ങും നിന്റെ നാദം
ഏകാന്തയാമങ്ങളിൽ
എന്റെ പ്രേമസാരംഗിയാക്കുവാൻ
എന്നിലാർദ്രസംഗീതം മീട്ടാൻ
ജനലഴിയിൽ ഹിമകരൻ പോൽ ഒഴുകി വരൂ ഇതിലേ (വെണ്മതി...)
അല്ലിനല്ലി ചുണ്ടിൽ ഈറൻ വീഴും നേരം
സായൂജ്യസാരങ്ങളിൽ
എന്റെ ആദ്യ സമ്മാനം വാങ്ങുവാൻ
എന്നിൽ ആത്മപീയൂഷം പെയ്യാൻ
തലിരിലയിൽ കുളിരല പോൽ
തഴുകി വരൂ എന്നെ (വെണ്മതി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Venmathippoo Thookum
Additional Info
ഗാനശാഖ: