അനുമതിയേകൂ മനസ്സിലെ ദേവീ

 

അനുമതിയേകൂ മനസ്സിലെ ദേവീ
ആ..ആ.ആ.ആ.ആ
അനുമതിയേകൂ മനസ്സിലെ ദേവീ
അനുഗ്രഹമേകൂ സരസിജറാണീ
നിൻ സന്നിധിയിൽ അനുദിനം പാടാൻ  (അനുമതിയേകൂ ..)

നിന്റെയോമൽ വീണാനിനാദം എന്റെ കരളിൽ മുഴങ്ങേണം (2)
നിന്റെ ശ്രീലയ ശ്രീലനടനം (2)
എന്നുമെനിക്കായ് അരുളേണ്മ
കണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)
കാമിനീ നാദസ്വരൂപിണീ (2) [അനുമതിയേകൂ..]

നിൻ രാഗത്തിൻ കല്ലോലങ്ങളിൽ എന്റെ സിരകൾ ത്രസിക്കേണം (2)
നിൻ തൂവിരൽ തൂവലാൽ ഞാൻ (2)
എന്നും ന്ലാളനമേൽക്കണം
കണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)
രാഗിണീ ഹംസവികാരിണീ (2) [അനുമതിയേകൂ..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anumathiyekoo manassile Devi

Additional Info

അനുബന്ധവർത്തമാനം