എന്റെ ജീവനിൽ പൊന്നൊളിയുമായ്
എന്റെ ജീവനിൽ പൊന്നൊളിയുമായ്
വന്നുദിച്ചൊരു താരമേ
എന്നെ നിന്നുടെ പ്രേമകഥയിലെ
നിത്യനായകനാക്കണേ
(എന്റെ ജീവനിൽ..)
കണ്ണുകൊണ്ട് നീ കത്തെഴുതിയെൻ
കരൾ മുറിക്കുവതെന്തിനോ
ചുണ്ടിലൂറിടും പൂനിലാവിലെ
നെഞ്ചുരുക്കുവതെന്തിനോ
നീതിയോ... ഇത് ന്യായമോ..
നീതിയോ ഇത് ന്യായമോ
എന്റെ നായകീ സ്വപ്ന ദായകി
(എന്റെ ജീവനിൽ..)
മാറിൽ പുസ്തകക്കെട്ടൊതുക്കിയെൻ
ചാരെ എത്തിടും ചാരുതേ
എന്നെയും നിന്റെ കൈയ്യിലുള്ളൊരു
പുസ്തകമായ് മാറ്റണേ
നാണമോ ഒന്ന് മിണ്ടുവാൻ
എന്റെ കോമളേ അനുരൂപകേ
ബോറടിക്കുന്ന ക്ലാസ്സിനാൽ
തനി ജയിലിലായൊരു ജീവിതം
നിന്റെ ദർശനമേൽക്കും വേളയിൽ
നേടിടുന്നത് മോചനം
മോചനം സ്ഥിരമാകുവാൻ
എന്ന് താലിയും കൊണ്ട് പോരണം
(എന്റെ ജീവനിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ente jeevanil
Additional Info
Year:
1984
ഗാനശാഖ: