സൗന്ദര്യമേ നീ എവിടെ

സൗന്ദര്യമേ നീ എവിടെ
സൗവർണ്ണമേ നീ എവിടേ
തലമുറയായീ ഗായകർ വാഴ്ത്തിയ (2)
ശാലീനതേ നീ എവിടെ(സൗന്ദര്യമേ...)

സൗഗന്ധികങ്ങളാൽ നീയീ ഭൂമിയെ പൊതിഞ്ഞു നിൽകുമ്പോൾ (2)
ഒരു നോക്കു നിന്നെ കാണാൻ കഴിഞ്ഞെങ്കിൽ (2)
നിൻ മുഖം നോക്കി പാടാൻ കഴിഞ്ഞെങ്കിൽ (2)[സൗന്ദര്യമേ...]

അമൃതസ്വരങ്ങളാൽ നീയെൻ ചിന്തകൾ മധുരിതമാക്കുമ്പോൾ
തമസ്സിൽ നിന്നെൻ മിഴി വിടരാൻ തുടിക്കുന്നു
നിൻ ചിരി കണ്ടതിൽ മുഴുകാൻ കൊതിക്കുന്നു [സൗന്ദര്യമെ..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Soundaryame nee evide

Additional Info